സാങ്കേതിക തകരാര്‍; ഇന്‍ഡിഗോ വിമാനം റദ്ദാക്കി; യാത്രക്കാരില്‍ നിതിന്‍ ഗഡ്കരിയും

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് നാഗ്പൂരില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിന്റെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി. ഇന്‍ഡിഗോയുടെ 6 ഇ 636 വിമാനമാണ് റദ്ദാക്കിയത്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഈ വിമാനത്തിലുണ്ടായിരുന്നു.

റണ്‍വേയില്‍ കയറിയ ശേഷമാണ് പൈലറ്റ് ഗുരുതരമായ തകരാര്‍ കണ്ടെത്തിയത്. അതോടെ ടേക്ക് ഓഫ് അവസാന നിമിഷം റദ്ദാക്കി ടാക്സി വേയിലേക്ക് വിമാനം മാറ്റുകയായിരുന്നു.

Top