ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തിന് പട്‌ന വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിംഗ്

പട്‌ന: ഡല്‍ഹിയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം പട്‌ന വിമാനത്താവളത്തില്‍ അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിന്റെ എന്‍ജിനുകളിലൊന്ന് തകരാറിലായതിനെ തുടര്‍നാണ് തിരിച്ചിറക്കുകയായിരുന്നു.

വിമാനം പറന്നുയര്‍ന്ന് മൂന്ന് മിനിറ്റിനുള്ളിലാണ് സംഭവം. രാവിലെ 9:11 ഓടെ പട്‌നയിലെ ജയ് പ്രകാശ് നാരായണ്‍ വിമാനത്താവളത്തില്‍ വിമാനം സുരക്ഷിതമായി ഇറക്കിയതായും യാത്രക്കാര്‍ സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

Top