രാജ്യ തലസ്ഥാനത്ത് ഏഴില്‍ ഏഴു സീറ്റും നേടി ബിജെപി

bjp karnataka

ന്യൂഡല്‍ഹി : ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും ഒരുപോലെ എതിര്‍ത്ത രാജ്യ തലസ്ഥാനത്ത് ഏഴില്‍ ഏഴും നേടി ബിജെപി കരുത്ത് തെളിയിച്ചു. തുടക്കത്തില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസിന് ലീഡ് നേടാനായെങ്കിലും പിന്നീട് ഇവിടെയും ബിജെപി തന്നെ മുന്നേറി. ഡല്‍ഹിയിലെ ഏഴ് സീറ്റുകളില്‍ അഞ്ചിടത്ത് കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ രണ്ട് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി ആം ആദ്മി പാര്‍ട്ടി രണ്ടാമതെത്തി.

ന്യൂഡല്‍ഹി മണ്ഡലത്തില്‍ ബിജെപിയുടെ മീനാക്ഷി ലേഖിയും ഈസ്റ്റ് ഡല്‍ഹിയില്‍ ക്രിക്കറ്റ് താരം ഗൗതം ഗംഭീറും എതിരാളികളെ ബഹുദൂരം പിന്നിലാക്കി. ഡല്‍ഹിയില്‍ ബിജെപിയോട് ഏറ്റുമുട്ടിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷയും മുന്‍ മുഖ്യമന്ത്രിയുമായ ഷീല ദീക്ഷിത്, മുതിര്‍ന്ന നേതാവ് അജയ് മാക്കന്‍ എന്നിവരാണ്.

Top