ഐപിഎല്ലില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്ക് ജയം

മുംബൈ: ഐപിഎല്ലില്‍ കിംഗ്‌സ് പഞ്ചാബിനെതിരായ മത്സരത്തില്‍ ഡല്‍ഹി കാപിറ്റല്‍സിന് ജയം. ആറ് വിക്കറ്റിന്റെ ജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ ഡല്‍ഹി 18.2 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 92 റണ്‍സ് നേടിയ ശിഖര്‍ ധവാനാണ് ഡല്‍ഹിയുടെ വിജയശില്‍പി. ഇതോടെ റിഷഭ് പന്തിനും സംഘത്തിനും മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയമായി.

പൃഥ്വി ഷാ (32)- ധവാന്‍ ഓപ്പണിംഗ് സഖ്യം മികച്ച തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. ഇരുവരും ആദ്യ വിക്കറ്റില്‍ 59 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ പൃഥ്വിയെ പുറത്താക്കി അര്‍ഷ്ദീപ് സിംഗ് പഞ്ചാബിന് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ പുറത്താവാതെ നിന്ന മാര്‍കസ് സ്റ്റോയിനിസ് (13 പന്തില്‍ 27), ലളിത് യാദവ് (12) സഖ്യം ഡല്‍ഹിക്ക് ജയം സമ്മാനിച്ചു.

ഓപ്പണിംഗ് വിക്കറ്റില്‍ 122 റണ്‍സാണ് ഇരുവരും നേടിയത്. ചെന്നൈക്കെതിരെ കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റം വരുത്തിയാണ് പഞ്ചാബ് ഇറങ്ങിയത്. മുരുകന്‍ അശ്വിന് പകരം കേരള താരം ജലജ് സക്‌സേന ടീമിലെത്തി.

Top