ജിപ്സിക്ക് പകരക്കാരനായി ജിമ്നി എത്തി; ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ സ്ഥാനം പിടിച്ച് എസ്‌യുവി

ജിപ്സിക്ക് പകരക്കാരനായി ജിമ്നിയെ അവതരിപ്പിച്ച് മാരുതി. വാഹനത്തെ ഡല്‍ഹി ഓട്ടോ എക്സ്പോയിലാണ് അവതരിപ്പിച്ചത്. ലാഡര്‍ ഫ്രെയിം ഷാസിയിലൊരുങ്ങുന്ന ജിമ്നിക്ക് ആഡംബര എസ്‌യുവികളുടെ തലയെടുപ്പാണ് ഉള്ളത്.

മുന്‍ഭാഗത്തെ അലങ്കരിക്കുന്നത് 5 സ്ലാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, പുറത്തേക്ക് തള്ളിനില്‍ക്കുന്ന ബമ്പര്‍ തുടങ്ങിയവയാണ്. മാത്രമല്ല ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്.

ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, ട്വിന്‍ ഡയല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ തുടങ്ങിയവ ഇന്റീരിയറിനെ സമ്പന്നമാക്കുമെന്നാണ് വിവരം.

വാഹനത്തിന് കരുത്തേകുക 102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ്.

Top