ഡല്‍ഹി എടിസി ടവര്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

ന്യൂഡല്‍ഹി: 101.9 മീറ്ററില്‍ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ ഡിസംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും. ലോകത്തിലെ തന്നെ ഏഴാമത്തെ വലിയ എടിസി ടവറാണിത്.

വിശദ പരിശോധനകള്‍ക്കായി ടവര്‍ എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് വിമാനത്താവള അധികൃതര്‍ ഉടന്‍ കൈമാറും.

വിമാനത്താവളത്തിന്റെ 360 ഡിഗ്രി ദൃശ്യങ്ങള്‍ എടിസിയുടെ വരവോടെ ട്രാഫിക് കണ്‍ട്രോളര്‍ക്ക് കാണാന്‍ സാധിക്കും.

21 കണ്‍ട്രോളര്‍ പോയിന്റും 360 ഡിഗ്രി ദൃശ്യങ്ങള്‍ ലഭ്യമായ വിഷ്വല്‍ കണ്‍ട്രോള്‍ റൂമും 12 ഗ്രൗണ്ട് കണ്‍ട്രോളേഴ്‌സും ഇതിന്റെ പ്രത്യേകതകളാണ്. 350 കോടി രൂപയാണ് ടവറിന്റെ നിര്‍മ്മാണ ചെലവ്.

ടവറിന്റെ പരിശോധനകള്‍ ഉടന്‍ തുടങ്ങുന്നതായി എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ചെയര്‍മാന്‍ ഗുരുപ്രസാദ് മഹാപത്ര അറിയിച്ചു.

വിമാനത്താവളത്തിലെ വ്യോമഗാതാഗതം 20 ശതമാനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ എസിടി ടവറും നാലാമത്തെ റണ്‍വേയും നിര്‍മിക്കുന്നത്. 2019 ഓടെ നാലാമത്തെ റണ്‍വേയുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് അറിയിപ്പുകള്‍.

ഇതോടെ നാല് റണ്‍വേകള്‍ ഉള്ള ഇന്ത്യയിലെ ആദ്യ വിമാനത്താവളം എന്ന വിശേഷണത്തിന് ഡല്‍ഹി അര്‍ഹമാകും.

Top