വനിതാ മതിലിന് ഐക്യദാർഢ്യവുമായി ലണ്ടനും ഡല്‍ഹിയും

തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കേരളത്തില്‍ ഇന്ന് വൈകിട്ട് നാലിന് നടക്കാനിരിക്കുന്ന വനിതാ മതിലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലണ്ടനില്‍ മനുഷ്യച്ചങ്ങല തീര്‍ക്കും.

ഇടതുപക്ഷ സംഘടനകളുടെയും എഴുത്തുകാരുടെയും മലയാളികളായ ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സെന്‍ട്രല്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആസ്ഥാനമായ ഇന്ത്യ ഹൗസിനു മുന്നിലാണു മനുഷ്യച്ചങ്ങല ഒരുക്കിയത്. ബ്രിട്ടനിലെ ഇടതുപക്ഷ പുരോഗമന സാംസ്‌കാരിക സംഘടനയായ സമീക്ഷയുടെയും വനിതാവിഭാഗമായ സ്ത്രീ സമീക്ഷയുടെയും നേതൃത്വത്തിലായിരുന്നു പരിപാടി.

ഡല്‍ഹിയിലും ദേശീയ മഹിളാ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ വൈകിട്ട് മൂന്നിന് കേരളാ ഹൗസിന് മുന്നില്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കും.

വിവിധ സംസ്ഥാനങ്ങളിലെ 300 കേന്ദ്രങ്ങളില്‍ മഹിളാ ഫെഡറേഷന്‍ ഐക്യദാര്‍ഢ്യ പരിപാടി സംഘടിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ആനി രാജ അറിയിച്ചു. മറ്റ് സംഘടനകളിലെ പ്രവര്‍ത്തകരും ഈ ഐക്യദാര്‍ഢ്യത്തില്‍ പങ്കാളികളാകാന്‍ എത്തിച്ചേര്‍ന്നിരുന്നു.

Top