സാങ്കേതിക തകരാര്‍; ഡല്‍ഹിയില്‍ നിന്ന് ടോക്കിയോയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകി

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ നിന്ന് ടോക്കിയോയിലേക്കുള്ള എയര്‍ ഇന്ത്യയുടെ വിമാനം വൈകി. ഇതു മൂലം യാത്രക്കാര്‍ എട്ടു മണിക്കൂറോളമാണ് ഡല്‍ഹി വിമാനത്താവളത്തില്‍ അകപ്പെട്ടത്.

തകരാറിലായ വിമാനത്തിനു പകരം റ്റൊരു വിമാനം ഒരുക്കിയെങ്കിലും ഫ്‌ളൈറ്റ് ആന്റ് ഡ്യൂട്ടി ടൈം ലിമിറ്റേഷന്‍സ് (എഫ്.ഡി.ടി.എല്‍) നിയമപ്രകാരം ജോലിക്കാരെ മാറ്റേണ്ടി വന്നതും സമയം വൈകാന്‍ കാരണമായി.

വെള്ളിയാഴ്ച രാത്രി 9.15ന് തിരിക്കേണ്ട എ.ഐ 360 വിമാനം ശനിയാഴ്ച രാവിലെ അഞ്ചു മണിക്കാണ് യാത്ര പുറപ്പെട്ടത്. യാത്ര വൈകിയതിനാല്‍ പലര്‍ക്കും ടോക്കിയോയില്‍ നിന്ന് മറ്റു സ്ഥലങ്ങളിലേക്കു പോകേണ്ട വിമാനങ്ങള്‍ കിട്ടിയില്ല.

Top