delhi air polution; delhi schools closed 3 days

ന്യൂഡല്‍ഹി:അന്തരീക്ഷമലിനീകരണം രൂക്ഷമായ സഹചര്യത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് മുന്നു ദിവസത്തെ അവധി പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍.

കൂടാതെ ഒരാഴ്ചത്തേക്ക് ഡീസല്‍ ജനറേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.കൃത്രിമ മഴപെയ്യിക്കുന്നതിനെ കുറിച്ചും മന്ത്രി സഭ ചര്‍ച്ച ചെയ്തതായി കോജ്രിവാള്‍ അറിയിച്ചു.

ജനങ്ങള്‍ കഴിയുന്നതും വീടിന് പുറത്തിറങ്ങരുതെന്നും കഴിയുന്നതും വീട്ടില്‍ നിന്നുതന്നെ ജോലി ചെയ്യണമെന്നും പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മലിനീകരണം തലസ്ഥാന നഗരിയിലെ ജനജീവിതത്തെ സാരമായി ബാധിച്ച നിലയിലാണ്. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങാനാകുന്നില്ല. ആസ്തമ, ഹൃദ്രോഗ രോഗികളും കുട്ടികളും ഏറെ സൂക്ഷിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടിയന്തരസാഹചര്യം കണക്കിലെടുത്ത് തിങ്കളാഴ്ച ഡല്‍ഹിയിലെയും അയല്‍സംസ്ഥാനങ്ങളിലെയും പരിസ്ഥിതിമന്ത്രിമാരുടെ യോഗം കേന്ദ്രസര്‍ക്കാര്‍ വിളിച്ചിരുന്നു.

പുകമഞ്ഞ് അസഹ്യമായതിനെത്തുടര്‍ന്ന് രണ്ട് രഞ്ജി മത്സരങ്ങളുടെ ആദ്യദിനത്തിലെ കളി റദ്ദാക്കിയിട്ടുണ്ട്. ശ്വാസതടസ്സം അനുഭവപ്പെടുന്നതായും കണ്ണിന് അസ്വസ്ഥതയുണ്ടാകുന്നതായും കളിക്കാര്‍ പരാതിപ്പെട്ടതിനാലാണ് കളി നിര്‍ത്തിവെച്ചത്.

ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലാരംഭിച്ച ബംഗാള്‍ഗുജറാത്ത് മത്സരത്തിന്റെയും കര്‍ണയില്‍സിങ് സ്റ്റേഡിയത്തില്‍ ആരംഭിച്ച ത്രിപുരഹൈദരാബാദ് മത്സരങ്ങളുടെ ആദ്യദിനത്തിലെ കളിയുമാണ് ഉപേക്ഷിച്ചത്.

Top