ഡൽഹിയില്‍ വായു മലിനീകരണം കൂടുന്നു; വരും ദിവസങ്ങളിൽ കൂടുതൽ മോശപ്പെടാൻ സാധ്യത

ഡൽഹി: ന്യൂ ഡൽഹിയിലെ വായു മലിനീകരണം കുറയുന്നില്ല. കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടത്തിയ വിലയിരുത്തലിൽ പ്രത്യേകിച്ച് മാറ്റങ്ങൾ ഒന്നും കണ്ടില്ലെന്ന് സർക്കാർ സ്ഥാപനമായ സിസ്റ്റം ഓഫ് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിങ് ആൻഡ് റിസർച്ച്(എസ്. എ. എഫ്. എ. ആർ)അറിയിച്ചു.

തിങ്കളാഴ്ച പുലർച്ച 9.30 ന് നടത്തിയ വായൂ നിലവാരത്തിന്റെ ഇന്ഡക്സിൽ(എയർ ക്വാളിറ്റി ഇൻഡക്സ്) 208 എന്ന നിരക്കാണ് ഡൽഹിയിൽ രേഖപ്പെടുത്തിയിരുന്നത്. 0 -50 വരെ ആണെങ്കിൽ നല്ലതും, 51-100 ആണെങ്കിൽ തൃപ്തികരവും, 101-200 വരെ ആണെങ്കിൽ മിതവും, 201-300 വരെ ആണെങ്കിൽ ശോചനീയവും 301-400 വരെ ആണെങ്കിൽ വളരെ ശോചനീയവും 401-500 വരെ ആണെങ്കിൽ ഗുരുതരവും ആണ്.

ലോധി റോഡിലെ വായൂ നിലവാരത്തിന്റെ ഇന്ഡക്സ് 197 ആണ്. പുസ റോഡിലെയും ഡൽഹി സർവകലാശാല റോഡിലെ 220-ഉം 211-ഉം ആണ്. പിതംപുരയിലെ 220, മഥുര റോഡിലാകട്ടെ 249-ഉം, റെക്കോർഡ് ശോചനീയമായ അവസ്ഥയിൽ 256 ആണ് ചാന്ദിനി ചോക്ക് നേടിയിരിക്കുന്നത്. ‘തൃപ്തികരമായ’എയർ ക്വാളിറ്റി ഇൻഡക്സ്സിൽ ഉള്ള ഒരു സ്ഥലവും ഡൽഹിയിൽ അവശേഷിക്കുന്നില്ല എന്നത് ഏറെ വേദന ഉളവാക്കുന്ന ഒന്നാണ്. ഈ സ്ഥിതി തുടർന്നാൽ വരുന്ന ദിവസങ്ങളിൽ കാര്യങ്ങൾ കൂടുതൽ മോശമാകാനാണ് സാധ്യത എന്ന് അധികൃതർ പറഞ്ഞു. വരുന്ന ശീതകാലത്തിൽ എങ്കിലും വായൂ മലിനീകരണത്തിന്റെ നിരക്ക് കുറയ്ക്കാനുള്ള പ്രയത്നത്തിലാണ് കേദ്ര മലിനീകരണ നിയന്ത്രണ ബോർഡ്.

വായൂ മലിനീകരണത്തിൽ ഇത്രയും വർധിച്ച സാഹചര്യത്തിൽ, നിലവിലെ നിർമ്മാണങ്ങൾ തടയാൻ സൗത്ത് ഡൽഹിയിലെ നാഷണൽ ബിൽഡിംഗ് കൺസ്ട്രക്ഷൻ കോർപറേഷൻ (എൻ ബി ബി സി) തീരുമാനിച്ചിട്ടുണ്ട്. മുംബൈയിലെയും അവസ്ഥ ഏതാണ്ട് ഇതിനു സമാനമാണ്. 220 എന്ന നിരക്കോടെ ‘ശോചനീയം’ എന്ന ഇൻഡക്സിലാണ് മുംബൈയിൽ കഴിഞ്ഞ ദിവസം റെക്കോർഡ് ചെയ്തിരിക്കുന്നത്.

Top