delhi air pollution; stop metro works

ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം രൂഷമായതിനെ തുടര്‍ന്ന് ഡല്‍ഹി മെട്രോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താത്കാലികമായി നിര്‍ത്തിവച്ചു. അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുന്നതിനാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വച്ചിരിക്കുന്നത്.

പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ കലരുവാന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും അഞ്ചു ദിവസത്തേക്കു നിര്‍ത്തി വച്ചിരിക്കുകയാണ്.

പൊടിപടലങ്ങള്‍ കുറയ്ക്കുന്നതിനായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഏല്ലാ സ്ഥലങ്ങളിലും വെള്ളം തളിക്കുമെന്നും ഡിഎംആര്‍സി അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.

Top