ഡൽഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്ന്

ഡൽഹി എയിംസിലെ സെര്‍വര്‍ ഹാക്ക് ചെയ്തത് ചൈനയില്‍ നിന്ന്. ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. അഞ്ച് സെര്‍വറുകളിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. സെര്‍വറുകളിലെ ഡാറ്റ വീണ്ടെടുത്തു. നവംബര്‍ 23 ന് ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെയാണ് ഡൽഹി എയിംസിലെ സര്‍വറുകളിൽ ഹാക്കിംഗ് നടന്നത്. അഞ്ച് സര്‍വറുകളിലെ വിവരങ്ങള്‍ പൂര്‍ണ്ണമായും ഹാക്ക് ചെയ്തെന്നായിരുന്നു അന്വേഷണ റിപ്പോര്‍ട്ട്. വന്നെറെന്‍ എന്ന റാംസെന്‍വയെര്‍ ഉപയോഗിച്ച് ഹാക്കിംഗ് നടന്നുവെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

Top