ഡല്‍ഹി എസി.ആര്‍. മേഖലയില്‍ വന്‍ ഭൂകമ്പത്തിനു സാധ്യത

ന്യൂഡല്‍ഹി: ഡല്‍ഹി എസി.ആര്‍. മേഖലയില്‍ വന്‍ ഭൂകമ്പത്തിനു സാധ്യതയെന്ന് ധാന്‍ബാദ് ഐ.ഐ.ടി.യിലെ വിദഗ്ധരുടെ മുന്നറിയിപ്പ്. ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് വിദഗ്ധര്‍ ആവശ്യപ്പെട്ടു. വരുംദിവസങ്ങളില്‍ ഡല്‍ഹി എന്‍.സി.ആര്‍.

മേഖലയില്‍ വന്‍ ഭൂകമ്പമുണ്ടാകുമെന്നാണ് ഐ.ഐ.ടി.യിലെ അപ്ലൈഡ് ജിയോഫിസിക്‌സ്, സീസ്‌മോളജി വകുപ്പുകള്‍ പറയുന്നത്. രണ്ടു മാസത്തിനിടയില്‍ ഡല്‍ഹി എന്‍.സി.ആര്‍. മേഖലയില്‍ 11 തവണയാണ് ഭൂചലനമുണ്ടായത്.

കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ ഭൂകമ്പ പ്രതിരോധനടപടികള്‍ സ്വീകരിക്കാനും ജനങ്ങളെ ബോധവത്കരിക്കാനുമുള്ള സമയം അതിക്രമിച്ചതായി ഐ.ഐ.ടി. സീസ്‌മോളജി വകുപ്പ് മേധാവിയും അപ്ലൈഡ് ജിയോ ഫിസിക്‌സ് പ്രൊഫസറുമായ പി.കെ. ഖാന്‍ പറഞ്ഞു.

Top