ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം; ഒരാള്‍ മരിച്ചു

FIRE

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. ഡല്‍ഹിയിലെ അംബേദ്കര്‍ നഗറില്‍ വെച്ചായിരുന്നു അപകടമുണ്ടായത്.

ശനിയാഴ്ച്ച പുലര്‍ച്ചെ 1.50 ഓടെയാണ് കാറിന് തീപിടിച്ചത്. ഉടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സംഭവസ്ഥലത്തേക്ക് എത്തിയെങ്കിലും കാര്‍ പൂര്‍ണമായും കത്തി ചാരമായിരുന്നെന്നാണ് റിപ്പോര്‍ട്ട്. അമിതവേഗത്തില്‍ വന്ന മറ്റേതെങ്കിലും വാഹനവുമായി കൂട്ടിയിടിച്ചതാകാം കാര്‍ തീപിടിക്കാന്‍ കാരണമായിരിക്കുന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കെട്ടുകണക്കിന് കടലാസ്സുകള്‍ കാറില്‍ ഉണ്ടായിരുന്നെന്നും സൂചനയുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Top