ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ്

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പട്പട്ഗഞ്ചിലെ മാക്‌സ് ആശുപത്രിയിലെ അഞ്ച് മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ഇവിടെ രോഗം ബാധിച്ച മലയാളികളുടെ എണ്ണം എട്ടായി. മുംബൈയിലും മലയാളി നഴ്‌സുമാര്‍ക്കിടയിലും കൊവിഡ് രോഗം പടരുകയാണ്.

മുംബൈ കോകിലെബെന്‍ ധീരുഭായ് അമ്പാനി ആശുപത്രിയില്‍ രണ്ട് പേര്‍ക്കും പൂനെ റൂബി ഹാള്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പൂനെയിലെ ആശുപത്രിയില്‍ 15 നഴ്‌സുമാര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 3706 കൊവിഡ് രോഗികളാണ് ഉള്ളത്.

മുംബൈയില്‍ രോഗികളുടെ എണ്ണം 2600 കടന്നു. രോഗവ്യാപനത്തിന്റെ അടിസ്ഥാനില്‍ റെഡ് ഒറഞ്ച് ഗ്രീന്‍ എന്നിങ്ങനെ ജില്ലകളെ സോണുകളാക്കി തിരിച്ചു. ഓറഞ്ച് ഗ്രീന്‍ സോണുകളില്‍ നാളെ മുതല്‍ നിയന്ത്രണങ്ങളോടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു.

Top