ഡല്‍ഹി ജനസംഖ്യയുടെ 23 ശതമാനത്തില്‍ അധികം പേരും കോവിഡ് ബാധിതരെന്ന് പഠനം

ന്യൂഡല്‍ഹി: ഡല്‍ഹി ജനസംഖ്യയുടെ 23 ശതമാനത്തില്‍ അധികം പേര്‍ക്കും ഇതിനോടകം കോവിഡ് ബാധിച്ചുവെന്ന് പഠനം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ നടത്തിയ സെറോളജിക്കല്‍ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചൊവ്വാഴ്ചയാണ് സര്‍വേ ഫലം പുറത്തെത്തിയത്.

ജൂണ്‍ 27 മുതല്‍ ജൂലൈ 10 വരെയാണ് പഠനം നടത്തിയത്. 21,000 ല്‍ അധികം സാമ്പിളുകള്‍ പഠനത്തിനായി ശേഖരിച്ചിരുന്നു. മഹാമാരി പടര്‍ന്ന് ആറു മാസത്തിനുള്ളില്‍, ജനസാന്ദ്രത ഏറിയ പല മേഖലകളുമുള്ള ഡല്‍ഹിയിലെ 23.48 ശതമാനം ആളുകളെ മാത്രമാണ് രോഗം ബാധിച്ചത്. ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ച ആളുകളില്‍ വലിയൊരു വിഭാഗത്തിനും ലക്ഷണങ്ങള്‍ ഇല്ലായിരുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.

Top