ഡൽഹിയിൽ വീണ്ടും പുകമഞ്ഞ് ; കാഴ്ച അവ്യക്തമായതുമൂലം പത്ത് ട്രെയിനുകൾ റദ്ദാക്കി

delhi

ന്യൂഡൽഹി: രാജ്യ തലസ്ഥാനം വീണ്ടും പുകമഞ്ഞിന്റെ പിടിയിൽ.

കാഴ്ച അവ്യക്തമായതുമൂലം പത്ത് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ചില ട്രെയിനുകളുടെ സമയത്തിൽ പുനഃക്രമീകരണം നടത്തിയിട്ടുണ്ട്.

പുകമഞ്ഞ് കാരണം 13 ട്രെയിനുകളാണ് വൈകിയോടുന്നത്.

ട്രെയിനിൽ യാത്ര നടത്തുന്നവർ റെയിൽവേയുടെ വെബ്സൈറ്റ് നോക്കി കൃത്യമായ സമയം ഉറപ്പുവരുത്തണമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

ട്രെയിനുകൾ വൈകുന്ന വിവരങ്ങൾ യാത്രക്കാരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പരുകളിൽ സന്ദേശമായി ലഭിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു മാസമായി ഡൽഹി പുകമഞ്ഞിന്റെ പിടിയിലാണ്. എന്നാൽ ഓഖി ചുഴലിക്കാറ്റിന് ശേഷം ചില മാറ്റങ്ങൾ വന്നിരുന്നു. അതിന് ശേഷമാണ് വീണ്ടും ഡൽഹിയിൽ ശക്തമായ പുക മഞ്ഞ് അനുഭവപ്പെടുന്നത്.

Top