‘നിങ്ങള്‍ വാട്‌സ് ആപ്പ് എത്രയും പെട്ടന്ന് ഡിലീറ്റ് ചെയ്യൂ’; മുന്നറിയിപ്പുമായി ടെലഗ്രാം സ്ഥാപകന്‍

മോസ്‌കോ: സോഷ്യല്‍ മീഡിയയില്‍ സന്ദേശം അയക്കുന്നതിനും സംസാരിക്കുന്നതിനും എല്ലാം വേള്‍ഡ് വൈഡായി ഉപയോഗിക്കുന്ന അപ്ലിക്കേഷനാണ് വാട്‌സ് ആപ്പ്. എന്നാല്‍ ഈ ആപ്പിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മറ്റൊരു സന്ദേശ കൈമാറ്റ ആപ്പായ ടെലഗ്രാമിന്റെ സ്ഥാപകനായ പവേല്‍ ദുരോവ്.

വാട്ട്‌സ്ആപ്പ് സുരക്ഷതയില്ലാത്ത ആപ്പാണെന്നാണ് അദ്ദേഹം പറയുന്നത്. മാത്രമല്ല നിങ്ങളുടെ ഫോണില്‍ നിന്നും വാട്‌സ് ആപ്പ് ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ഒരുനാള്‍ നിങ്ങളുടെ വീഡിയോകളും ഫോട്ടോകളും ലോകത്തില്‍ എല്ലാവരും കാണുവാന്‍ ഇടയാകുമെന്നാണ് ടെലഗ്രാം സ്ഥാപകന്‍ പറയുന്നത്. നേരത്തെ ഒരു എംപി4 ഫയല്‍ വഴി ഒരു മാല്‍വെയര്‍ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കും എന്ന വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെ ഇന്ത്യയില്‍ അടക്കം സര്‍ക്കാറിന് കീഴിലെ സൈബര്‍ സുരക്ഷ ഏജന്‍സികള്‍ തന്നെ വാട്ട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരുന്നു. അതിന് പിന്നാലെയാണ് ഫെയ്‌സ് ബുക്ക് ഉടമസ്ഥതയിലുള്ള വാട്ട്‌സ് ആപ്പിനെതിരെ മുഖ്യ എതിരാളിയായ ടെലഗ്രാമിന്റെ സ്ഥാപകന്‍ തന്നെ രംഗത്ത് എത്തിയത്.

3.35 ലക്ഷം പിന്തുണക്കാര്‍ ഉള്ളതാണ് പവേലിന്റെ ടെലഗ്രാം ചാനല്‍. വാട്ട്‌സ് ആപ്പ് വാങ്ങുന്നതിന് മുന്‍പ് തന്നെ ഫെയ്‌സ് ബുക്ക് ആളുകളെ നിരീക്ഷിക്കുകയും സ്വകാര്യത ഹനിക്കുകയും ചെയ്യുന്ന കമ്പനിയാണ്.

Top