Delegitimise all terror groups, go after terrorists: US to Pakistan

വാഷിംഗ്ടണ്‍: പാകിസ്താന്‍ സ്വന്തം മണ്ണിലെ എല്ലാ ഭീകരവാദ സംഘങ്ങള്‍ക്ക് എതിരെയും പോരാടാനും അവയെ നിരോധിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും യു.എസ്.
സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി വക്താവ് മാര്‍ക്ക് ടോണറാണ് ഇക്കാര്യം അറിയിച്ചത്.

”തുടര്‍ച്ചയായി വീണ്ടും സ്വന്തം മണ്ണില്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന തീവ്രവാദ സംഘങ്ങള്‍ക്ക് എതിരെ പോരാടാനും അവയെ നിരോധിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് പാകിസ്താനോട് ആവശ്യപ്പെടുകയാണെന്ന് ടോണര്‍ പറഞ്ഞു.

”ഭീകരവാദികളുടെ കരങ്ങളാലും തീവ്രവാദ പ്രവര്‍ത്തനങ്ങളാലും പാകിസ്താന്‍ ഏറെ കഷ്ടത അനുഭവിച്ചിട്ടുണ്ട്.

ഈ തീവ്രവാദ ഭീഷണിയില്‍ നിന്ന് പാകിസ്താനെ സഹായിക്കാന്‍ തങ്ങള്‍ തയ്യറാണെന്നും എന്നാല്‍ പാകിസ്താന്‍ അവരുടെ പ്രദേശത്ത് അഭയം തേടിരിക്കുന്ന ഭീകരരെ കണ്ടെത്താന്‍ ശ്രമിക്കണമെന്നും ” ടോണര്‍ വ്യക്തമാക്കി.

Top