വിമര്‍ശനങ്ങള്‍ ഉയര്‍ത്തി തെലുങ്കു ചിത്രം ഡിഗ്രി കോളേജിന്റെ ട്രെയിലര്‍

വിമര്‍ശനങ്ങള്‍ ഉയര്‍ത്തി തെലുങ്കു ചിത്രം ഡിഗ്രി കോളേജിന്റെ ട്രെയിലര്‍. ട്രെയിലറിലെ ചില രംഗങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.മാത്രമല്ല കടുത്ത വയലന്‍സും ചിത്രത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നരസിംഹ നന്ദിയാണ്. വരുണും ദിവ്യ റാവുമാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് സുനില്‍ കശ്യപാണ്. ചിത്രം ജൂണ്‍ ആദ്യം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ആദ്യം പറഞ്ഞിരുന്നത്.എന്നാല്‍ സെന്‍സറിങ്ങിലെ പ്രതിസന്ധി മൂലം ഇതു വൈകാനാണ് സാധ്യത.

Top