ബ്രെക്‌സിറ്റിനെ ഇല്ലാതാക്കാൻ അനുവദിക്കില്ല, ശക്തമായി മുന്നോട്ട് പോകും ; തെരേസ മേ

ലണ്ടൻ : ബ്രെക്‌സിറ്റ് ബില്ലുമായി സംബന്ധിച്ച നടപടികളിൽ സർക്കാരിന് വീഴ്ച ഉണ്ടാകില്ലെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസ മേ.

സർക്കാർ ഇതുവരെ നടത്തിയ നടപടികളിൽ നിന്ന് ബ്രെക്സിറ്റ് ബില്ലിനെ ചിലർ തെറ്റിധരിച്ചിരിക്കുകയാണെന്ന് തെളിയിച്ചുവെന്നും തെരേസ മേ പറഞ്ഞു.

ബ്രെക്‌സിറ്റിൽ നിലനിന്നിരുന്ന തർക്കവിഷയങ്ങളിൽ ധാരണയായശേഷം രണ്ടാംഘട്ട ചർച്ചകൾക്കു തുടക്കം കുറിക്കാൻ യൂറോപ്യൻ നേതാക്കൾ അനുമതി നൽകിയിരുന്നു.

ഇതിന് ശേഷം സൺഡേ പത്രങ്ങളിൽ എഴുതിയ ലേഖനത്തിലാണ് പ്രധാനമന്ത്രി ബ്രെക്സിറ്റിൽ നിന്ന് സർക്കാർ പിന്നോട്ടില്ലെന്നും, ശക്തമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയത്.

പ്രതിപക്ഷവും ഭരണപക്ഷത്തെ ബ്രെക്സിറ്റ് വിരുദ്ധരും ചേർന്നാൽ സർക്കാർ അവതരിപ്പിക്കുന്ന ബില്ല് പരാജയപ്പെടാൻ സാധ്യത ഉണ്ട്. അതിനാലാണ് ബില്ലിന്റെ കാര്യത്തിൽ സർക്കാരിന് ഒരു വിധത്തിലും പാളിച്ചകൾ ഉണ്ടാകില്ലെന്ന് തെരേസ മേ ആവർത്തിക്കുന്നത്.

Top