സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായി

snowfall-saudi-arabia

തബൂക്ക്: സൗദി അറേബ്യയുടെ വടക്കൻ പ്രവിശ്യയായ തബൂക്കിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ച ശക്തമായി. മഞ്ഞ് കാണുന്നതിന് സ്വദേശികളും, വിദേശികളുമടക്കം നൂറുകണക്കിന് ആളുകളാണ് ഇവിടേയ്ക്ക് എത്തുന്നത്. തബൂക്കിൽ ഈ ആഴ്ചയോടെ തണുപ്പേറുമെന്നായിരുന്നു കാലാവസ്ഥാ പ്രവചനം. ഇത് ശരിവെക്കുന്നതാണ് ഇപ്പോഴുള്ള ഈ മഞ്ഞുവീഴ്ച.

മലയോരമേഖലയായ ജബൽ ലോസ്, ഹലകാൻ എന്നിവിടെയാണ് ഏറ്റവും കൂടുതൽ മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്. ജോർദാനിന്റെ അതിർത്തി പ്രദേശമാണ് തബൂക്ക്. ജോർദാനിൽ കഴിഞ്ഞദിവസം ശക്തമായ മഞ്ഞുവീഴ്ച അനുഭവപ്പെട്ടിരുന്നു. മഞ്ഞുവീഴ്ച ശക്തമായതോടെ സിവിൽ ഡിഫൻസ് ട്രാഫിക് മൊബൈൽ ക്ലിനിക് ആംബുലൻസ് തുടങ്ങി എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും സർക്കാർ ഒരുക്കിയിട്ടുണ്ട്.

Top