Defense Secretary: Transgenders Welcome to Serve in the U.S. Military

വാഷിംങ്ങടണ്‍: അമേരിക്കന്‍ സൈന്യത്തില്‍ ഇനി ഭിന്നലിംഗക്കാര്‍ക്കും സേവനം അനുഷ്ഠിക്കാം. പെന്റഗണാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.

സൈനിക സേവനം എന്നത് നമ്മുടെ നാട്ടിലെ എല്ലാ ജനങ്ങളുടെയും അവകാശമാണെന്നാണ് വിലക്ക് നീക്കിയ പ്രഖ്യപനത്തിന് ശേഷം പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ പ്രതികരിച്ചത്.

അമേരിക്കന്‍ ജനതയുടെ നൂറു ശതമാനത്തേയും രാജ്യസേവനത്തിനായി ഫലപ്രദമായി നമുക്ക് ഉപയോഗിക്കാന്‍ സാധിക്കണം. യാതൊരു വിവേചനവും ഇക്കാര്യത്തിലുണ്ടാവുകയില്ലകാര്‍ട്ടര്‍ പറയുന്നു.

വളരെപ്പെട്ടെന്ന് തന്നെ തീരുമാനം നിയമപരമാക്കും. ഭിന്നലിംഗക്കാരാണെന്ന പേരില്‍ സൈനിക സേവനത്തിന് അവസരം ലഭിക്കാത്ത സാഹചര്യം യു.എസില്‍ ഒരിക്കലും ഇനി ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് കാര്‍ട്ടര്‍ വ്യക്തമാക്കി.

ഭിന്നലിംഗക്കാരായ സൈനികര്‍ക്ക് പ്രത്യേകമായ മെഡിക്കല്‍ കവറേജ് നല്‍കും. ഹോര്‍മോണ്‍ തെറാപ്പി, ലിംഗമാറ്റ ചികിത്സ എന്നിവ ഡോകടര്‍മാരുടെ നിര്‍ദ്ദേശം അനുസരിച്ച് ലഭ്യമാക്കും.

പുതിയ പരിഷ്‌കാരത്തെ തുടര്‍ന്ന് റിപബ്ലിക്കന്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടികളിലെ ചില നേതാക്കള്‍ പെന്റഗണെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കുറച്ചുകാലങ്ങളായി യു.എസ് സൈന്യത്തില്‍ നിരവധി പരിഷ്‌കാരങ്ങളാണ് നടന്നുവരുന്നത്.

സൈന്യത്തില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനോടൊപ്പം സ്വവര്‍ഗാനുരാഗികളേയും സൈനിക സേവനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു.

Top