പ്രതിരോധ-ശാസ്ത്രസാങ്കേതിക മേഖലയുടെ വികസനത്തിന് മുന്‍തൂക്കം നല്‍കും: ധനമന്ത്രി

രാജ്യത്തിന്റെ പ്രതിരോധ -ശാസ്ത്രസാങ്കേതിക ബഹിരാകാശ മേഖലയുടെ വളര്‍ച്ചയ്ക്കായി മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിക്ക് മുന്‍തൂക്കമെന്ന് കേന്ദ്ര ധനകാര്യമന്ത്രി . പ്രതിരോധ ബജറ്റിന്റെ 68 ശതമാനവും മെയ്ക് ഇന്‍ ഇന്ത്യാ പദ്ധതിക്കായി നീക്കിവച്ചതായി ധനകാര്യമന്ത്രി പറഞ്ഞു.

പ്രതിരോധ-ശാസ്ത്രസാങ്കേതിക-ബഹിരാകാശ മേഖലയില്‍ ഇന്ത്യയുടെ അടുത്ത 25 വര്‍ഷത്തെ മുന്നേറ്റം ലോകോത്തരമായിരിക്കും. ഗവേഷണത്തിനും വികസനത്തിനുമായി പ്രതിരോധ ബജറ്റില്‍ ഗവേഷണ വികസനത്തിനായി നീക്കിവച്ചിട്ടുണ്ട്. ഗവേഷണ മേഖലയില്‍ വ്യവസായങ്ങള്‍ക്കും പ്രതിരോധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 25 ശതമാനം തുക പ്രതിരോധ ബജറ്റില്‍ നിന്നും വകയിരുത്തിയിട്ടുണ്ടെന്നും ധനകാര്യമന്ത്രി വിശദീകരിച്ചു.

ആത്മ നിര്‍ഭരത ഉറപ്പാക്കിയാണ് പ്രതിരോധ മേഖല വികസിപ്പിക്കുന്നത്. ഇറക്കുമതി വളരെയധികം കുറയ്ക്കാന്‍ ഇതുമൂലം സാധിച്ചെന്നും തദ്ദേശീയമായ മൂലധന നിക്ഷേപം 58 ശതമാനത്തില്‍ നിന്നാണ് 68 ശതമാന ത്തിലേക്ക് ഉയര്‍ത്തുന്നതെന്നും ധനകാര്യമന്ത്രി പറഞ്ഞു

Top