ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ ലോകത്ത് ഒരു ശക്തിയും ധൈര്യപ്പെടില്ല: രാജ്‌നാഥ് സിംഗ്

മധ്യപ്രദേശ്: ഇന്ത്യ ഇന്ന് ഒരു ദുര്‍ബല രാജ്യമല്ലെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇന്ത്യക്ക് ഭീഷണി ഉയര്‍ത്താന്‍ ലോകത്ത് ഒരു ശക്തിയും ധൈര്യപ്പെടില്ല. ആരെങ്കിലും എന്തെങ്കിലും നീച പ്രവൃത്തി ചെയ്യാന്‍ ശ്രമിച്ചാല്‍ അവരെ ഉന്മൂലനം ചെയ്യാന്‍ ഇന്ത്യക്ക് കഴിയുമെന്നും രാജ്‌നാഥ് സിംഗ്.

മധ്യപ്രദേശില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ പ്രചാരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ഭരണകാലത്ത് ഇന്ത്യയെ ഒരു ദുര്‍ബല രാജ്യമായാണ് വിദേശികള്‍ കണ്ടിരുന്നത്. ലോകം നമ്മുടെ വാക്കുകളെ ഗൗരവമായി എടുത്തിരുന്നില്ല. എന്നാല്‍ ഇന്ന് ലോകമെമ്പാടും ഇന്ത്യയുടെ അഭിമാനം ഉയരുകയാണ് – പ്രതിരോധമന്ത്രി പറഞ്ഞു.

ഇന്ന് അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ലോകം കാതോര്‍ക്കും. ഇപ്പോള്‍ ഇന്ത്യ ഒരു ദുര്‍ബല രാജ്യമല്ല. ലോകത്തെ ഒരു ശക്തിക്കും ഇന്ത്യയെ ഭീഷണിപ്പെടുത്താന്‍ കഴിയില്ല. ആരെങ്കിലും എന്തെങ്കിലും നീച പ്രവൃത്തിക്ക് ശ്രമിച്ചാല്‍, അതിര്‍ത്തി ഭേദമില്ലാതെ അവരെ ഉന്മൂലനം ചെയ്യാന്‍ ഇന്ത്യക്ക് കഴിയും – രാജ്‌നാഥ് സിംഗ് കൂട്ടിച്ചേര്‍ത്തു.

Top