സുരക്ഷ വിലയിരുത്താന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് ജമ്മുകശ്മീരില്‍

ശ്രീനഗര്‍ : ജമ്മുകശ്മീര്‍ സന്ദര്‍ശിച്ച് പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുന്ന പ്രതിരോധ മന്ത്രി ജമ്മുകശ്മീരിലെ സുരക്ഷയും വിലയിരുത്തും. കരസേന മേധാവി മനോജ് പാണ്ഡെയും കരസേന മേധാവിക്ക് ഒപ്പമുണ്ട്. പുതിയ സാഹചര്യത്തില്‍ കൂടുതല്‍ കരുതിയിരിക്കണമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് സൈന്യത്തിന് നിര്‍ദ്ദേശം നല്‍കി.

സൈന്യത്തിന് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയുണ്ട്. ഓരോ സൈനികനും രാജ്യത്തിന് പ്രധാനപ്പെട്ടതാണെന്നും പ്രതിരോധമന്ത്രി കശ്മീരില്‍ പറഞ്ഞു. പൂഞ്ചിലെ ഭീകരാക്രമണത്തിന് പിന്നാലെയാണ് കരസേന മേധാവി ജമ്മു കശ്മീരിലെത്തുന്നത്. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുമായും പ്രതിരോധമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും. അതേസമയം ജമ്മുകശ്മീരില്‍ പ്രതിരോധമന്ത്രിയുടെ സന്ദര്‍ശനം നടക്കാനിരിക്കെ ബരാമുള്ള ശ്രീനഗര്‍ ഹൈവേയില്‍ സുരക്ഷ സേന ബോംബ് കണ്ടെടുത്തു.

Top