പ്രതിരോധമന്ത്രി ദസറ ആഘോഷിച്ചത് സിയാച്ചിനില്‍ സൈനികരോടൊപ്പം

ശ്രീനഗര്‍: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിന് കശ്മീരിലെത്തിയ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സിയാച്ചിനില്‍ സൈനികരോടൊപ്പം ദസറ ആഘോഷിച്ചു.

സര്‍ക്കാര്‍ സൈനികര്‍ക്കുവേണ്ടി ഏത് സാഹചര്യത്തിലും നിലകൊള്ളാന്‍ ബാധ്യസ്ഥരാണെന്നും സൈനികരുടെ കുടുംബങ്ങളുടെ കാര്യത്തില്‍ ആവശ്യമുള്ളത് ചെയ്യുമെന്നും അവര്‍ പറഞ്ഞു.

സൈനികരുടെ ജീവിതാവസ്ഥകളെക്കുറിച്ച് നേരിട്ട് മനസിലാക്കാനാണ് ഇത്തരം സന്ദര്‍ശനങ്ങളിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സൈനികരുമായി മന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തു.

Top