റാഫേല്‍ ഇടപാട്; എകെ ആന്റണിയ്ക്ക് മറുപടിയുമായി നിര്‍മ്മല സീതാരാമന്‍

nirmala

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ എകെ ആന്റണിയ്ക്ക് മറുപടിയുമായി പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്‍. പ്രതിരോധ ഇടപാടുകള്‍ ചെയ്തു തീര്‍ക്കുവാന്‍ സമയപരിധി ഉണ്ടെന്നും സൈന്യത്തിന്റെ ആവശ്യം അനുസരിച്ചാണ് വിമാനങ്ങള്‍ വാങ്ങിയതെന്നും മന്ത്രി പറഞ്ഞു.

എന്തു കൊണ്ട് എച്ച്എഎല്ലിനെ തഴഞ്ഞു എന്ന ചോദ്യത്തിന് മറുപടി നല്‍കേണ്ടത് യുപിഎ സര്‍ക്കാരാണെന്നും സ്വകാര്യ കമ്പനികള്‍ക്കും അവസരം ഒരുക്കിയത് യുപിഎ സര്‍ക്കാരാണെന്നും അവസാന നിമിഷം വരെ വില പേശിയെന്നും മന്ത്രി വ്യക്തമാക്കി.

Top