സുഖോയിയും ബ്രഹ്മോസും ഒന്നിക്കുന്നു; ഇനി ശത്രുരാജ്യങ്ങള്‍ ഇന്ത്യയെ തൊടാന്‍ ഒന്നുപേടിക്കും

ന്യൂഡല്‍ഹി: ശത്രൂരാജ്യങ്ങളുടെ ഉറക്കം കെടുത്തി ഇന്ത്യന്‍ പ്രതിരോധ ശക്തി വീണ്ടും ചര്‍ച്ചയാകുന്നു. ഇന്ത്യയുടെ വിശ്വസ്തനായ റഷ്യന്‍ നിര്‍മ്മിത യുദ്ധവിമാനത്തിന് നമ്മുടെ സ്വന്തം ക്രൂസ് മിസൈല്‍ ബ്രഹ്മോസിന്റെ കരുത്ത് ഉടന്‍ ലഭ്യമാവും. കുറച്ച് നാളായി സുഖോയ് വിമാനത്തില്‍ ഘടിപ്പിക്കാവുന്ന സൂപ്പര്‍സോണിക് ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ പരീക്ഷണം നടന്നുവരികയാണ്. ഈ വര്‍ഷത്തോടെ അന്തിമ പരീക്ഷണവും കഴിഞ്ഞ് ഈ അതീവ ശക്തിയുള്ള ആയുധം ഇന്ത്യയ്ക്ക് സ്വന്തമായി മാറും.

റഷ്യയുമായി ചേര്‍ന്ന് ഇന്ത്യ വികസിപ്പിച്ച ബ്രഹ്മോസ് ഇന്ത്യന്‍ സേനയ്ക്ക് ഏറെ കരുത്ത് പകരും. ഇതിന്റെ പ്രഹരശേഷിയില്‍ ശത്രുക്കളുടെ താവളങ്ങള്‍ നിഷ്പ്രഭമാവാന്‍ നിമിഷങ്ങള്‍ മാത്രമാണ് വേണ്ടിവരിക. ബ്രഹ്മോസിന് ശബ്ദത്തിന്റെ 2.8 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കാനാവും.കരയില്‍നിന്നും, ജലത്തില്‍നിന്നും വായുവില്‍ നിന്നും തൊടുക്കാവുന്ന ഇതിന്റെ പ്രത്യേക വകഭേദങ്ങള്‍ ഇന്ത്യ വികസിപ്പിച്ചിട്ടുണ്ട്. ഇതില്‍ അന്തരീക്ഷത്തില്‍ നിന്നും തൊടുക്കാവുന്നതിന് 2.5ടണ്‍ ഭാരമാണുള്ളത്. ഇന്ത്യയുടെ കൈവശമുള്ളതില്‍.

സുഖോയ് 30 യുദ്ധവിമാനങ്ങളില്‍ മാത്രമേ ബ്രഹ്മോസ് വഹിക്കുവാന്‍ നിലവില്‍ കഴിയുകയുള്ളു. കര,നാവിക,വ്യോമ സേനകള്‍ക്കു വേണ്ടിയുള്ള ബ്രഹ്മോസിന്റെ പ്രത്യേക പതിപ്പുകള്‍ ഇന്ത്യ തയ്യാറാക്കിയിട്ടുണ്ട്.ലോകത്തിലെ ഏറ്റവും വേഗതയും കൃത്യതയുമുള്ള ഈ മിസൈലുകള്‍ സ്വന്തമാക്കാന്‍ നിരവധി രാജ്യങ്ങള്‍ കൊതിക്കുമ്പോഴാണ് ഇന്ത്യ ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

Top