അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് തുടങ്ങും; അഞ്ചാം കിരീടം ലക്ഷ്യമിട്ട് ഇന്ത്യ

ണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് ഇന്ന് തുടങ്ങും. ഉദ്ഘാടന ദിനമായ ഇന്ന് ആതിഥേയരായ ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ നേരിടും. 24 ദിവസമാണ് ടൂര്‍ണമെന്റ് നടക്കുക.

16 ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്. ഈ പ്രാവശ്യവും നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ അഞ്ചാം കിരീടം ലക്ഷ്യമിട്ടാണ് കളികളത്തിലേക്ക് ഇറങ്ങുന്നത്.

ക്യാപ്റ്റന്‍ പ്രിയം ഗാര്‍ഗിന് പുറമേ യശസ്വി ജെയ്സ്വാള്‍, രവി ബിഷ്നോയ്, കാര്‍തിക് ത്യാഗി എന്നിവര്‍ ഐ.പി.എല്‍ ടീമുകളുമായി ഇപ്പോഴെ കരാറിലെത്തിയിട്ടുണ്ട്.

Top