കുന്നും മലയും താണ്ടാൻ ഡിഫെൻഡർ റെഡി; ഒക്ടോബർ 15ന് ഒഫീഷ്യൽ ലോഞ്ച്

കുന്നുകളാകട്ടെ, മലകളാകട്ടെ, പാറക്കെട്ടുകള്‍ആകട്ടെ ഏതിലൂടെയും സഞ്ചാരിക്കാൻ തയാറായി ലാൻഡ് റോവറിന്റെ ഡിഫെൻഡർ. കൂടുതൽ കരുത്തോടെയും പുതുമയോടെയും വരുന്ന പതിനഞ്ചിന് വാഹനം ലാൻഡ് റോവർ ഇന്ത്യയിൽ അവതരിപ്പിക്കും. ലാൻഡ് റോവർ കമ്പനി തന്നെയാണ് ഈ വാർത്ത പുറത്തു വിട്ടിരിക്കുന്നത്.

1948 ൽ ആണ് ഈ സീരിയസിലെ ആദ്യത്തെ വാഹനം പുറത്തിറങ്ങിയത്. തൊണ്ണൂറിലാണ് ഡിഫെൻഡർ എന്ന പേരിൽ വാഹനം ലോഞ്ച് ചെയ്തത്. പിന്നീട് മലിനീകരണവും, സുരക്ഷാ മാനദണ്ഡങ്ങളും കണക്കിലെടുത്ത് 2016ൽ ഡിഫെൻഡറിന്റെ പ്രൊഡക്ഷൻ നിർത്തിവച്ചിരുന്നു. പിന്നീട് നാല് വർഷങ്ങൾക്കിപ്പുറം ആണ് വീണ്ടും കൂടുതൽ കരുത്തോടെ ഡിഫെൻഡർ അവതരിക്കുന്നത്.

900 എം എം വരെ ഉള്ള വെള്ളക്കെട്ടിലൂടെ സഞ്ചരിച്ചാലും വാഹനത്തിൽ വെള്ളം കയറുകയോ മറ്റ് തടസ്സങ്ങൾ ഉണ്ടാവുകയോ ചെയ്യില്ല എന്നത് പുതിയ ഡിഫെൻഡറിൽ എടുത്തു പറയേണ്ട പ്രത്യേകതയാണ്. നേരത്തെയുണ്ടായിരുന്ന 500 എം.എം എന്ന കണക്കാണ് 900 എം എം എന്ന കണക്കിലേക്ക് ഉയർത്തിയിരിക്കുന്നത്.

ലോകത്താകമാനമുള്ള പല ടെറയിനുകളിലുടെ പന്ത്രണ്ടു ലക്ഷത്തോളം കിലോമീറ്റർ ടെസ്റ്റ് ചെയ്തതിനു ശേഷമാണ് ഡിഫൻഡർ വിപണിയിലെത്തുന്നത്. കൂടുതൽ കരുത്തോടെ, പുതുമയോടെ അവതരിക്കുന്ന പുതിയ ഡിഫെൻഡർ വാഹന പ്രേമികളുടെ ഇടയിൽ വിജയക്കൊടി പാറിക്കും എന്ന് തന്നെ പ്രതീക്ഷിക്കാം.

Top