വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ ഡിഫന്‍ഡര്‍ തിരിച്ചെത്തുന്നു

വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളിലൊന്നായിരുന്നു ഡിഫന്‍ഡര്‍. ഓര്‍ജിനല്‍ ലാന്‍ഡ് റോവര്‍ സീരിസില്‍ നിന്ന് വികസിപ്പിച്ച ഡിഫന്‍ഡര്‍ 1983 ലാണ് പുറത്തിറങ്ങിയത്. നീണ്ട 67 വര്‍ഷത്തെ സേവനം അവസാനിപ്പിച്ച് 2016 ല്‍ വിടവാങ്ങിയ ഡിഫന്‍ഡര്‍ വീണ്ടുമെത്തുന്നു. അടുത്ത വര്‍ഷം വിപണയിലെത്തുന്ന റോവര്‍ ഡിഫന്‍ഡറെ ജെഎല്‍ആര്‍ അവതരിപ്പിച്ചു. 2016ല്‍ വില്‍പന നിര്‍ത്തിയ ഐതിഹാസിക ഡിഫന്‍ഡറിന്റെ സവിശേഷതകള്‍ നഷ്ടപ്പെടാതെയും ആധുനിക സൗകര്യങ്ങള്‍ കൂട്ടിയിണക്കിയുമാണ് പുതിയ ഡിഫന്‍ഡര്‍ എത്തുന്നത്. പ്രീമിയം 4ഃ4 വാഹനം ആദ്യമെത്തുന്നത് 5ഡോര്‍ പതിപ്പിലാണ് ഡിഫന്‍ഡര്‍ 110. ഒതുക്കമുള്ളതും ചെറിയ വീല്‍ബേസോടു കൂടിയതുമായ ഡിഫന്‍ഡര്‍ 90 പിന്നാലെ എത്തും.

കുറഞ്ഞ ഫ്രണ്ട്, റിയര്‍ ഓവര്‍ഹാങ് ആണു പുതിയ ഡിഫന്‍ഡറിനും. ഇവ മികച്ച അപ്രോച്ച്, ഡിപ്പാര്‍ച്ചര്‍ ആംഗിളുകള്‍ ലഭ്യമാക്കുകയും ഓഫ്‌റോഡിങ് സാഹചര്യങ്ങള്‍ക്ക് തികച്ചും അനുയോജ്യമാക്കുകയും ചെയ്യുന്നു. 5,6 അല്ലെങ്കില്‍ 5+2 സീറ്റിങ് കോണ്‍ഫിഗറേഷനുകളും രണ്ടാം നിരയിലുള്ള സീറ്റിനു പിറകിലായി 1075 ലിറ്റര്‍ വരെ ലോഡ് സ്പെയ്സും രണ്ടാം നിര മടക്കുമ്പോള്‍ 2380 ലിറ്റര്‍ വരെ ലോഡ് സ്പെയ്സും ഡിഫന്‍ഡര്‍ 110 ലഭ്യമാക്കുന്നു.

291 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സാണ് വാഹനത്തിനുള്ളത്. 900 മില്ലിമീറ്റര്‍ വരെ വെള്ളത്തിലൂടെ പോകാനുമാകും. ഉയര്‍ന്ന നിലവാരത്തിലുള്ള പെട്രോള്‍, ഡീസല്‍ എന്‍ജിനുകളാണ് പുതിയ ഡിഫെന്‍ഡറിനു മികച്ച കരുത്തു പകരുന്നത്. പ്ലഗ് ഇന്‍ ഹൈബ്രിഡ് ഇലക്ട്രിക് വെഹിക്കിള്‍ വൈകാതെ ലഭ്യമാകും. 4 നാല് സിലിണ്ടര്‍ 300 എച്ച്പി, 6ആറ് സിലിണ്ടര്‍ 400 എച്ച്പി മൈല്‍ഡ് ഹൈബ്രിഡ് എന്നീ പെട്രോള്‍ എന്‍ജിനുകള്‍ ലഭ്യമാണ്. നാല് സിലിണ്ടര്‍ ഡീസല്‍ 200 എച്ച്പി, 240 എച്ച്പി മോഡലുകളും.

Top