മുട്ടില്‍ മരംമുറിക്കേസ് പ്രതികള്‍ക്ക് മാതാവിന്റെ ഓര്‍മചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതി

കൊച്ചി: മുട്ടില്‍ മരംമുറിക്കേസ് പ്രതികള്‍ക്ക് മാതാവിന്റെ ഓര്‍മചടങ്ങില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കി. പൊലീസ് സുരക്ഷയില്‍ അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിങ്കളാഴ്ച വീട്ടില്‍ സന്ദര്‍ശനം നടത്താമെന്നാണ് നിര്‍ദേശം. ബത്തേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതികള്‍ക്ക് ഓര്‍മചടങ്ങില്‍ പങ്കെടുക്കാനുള്ള അനുമതി നല്‍കിയത്.

അതേസമയം, മുട്ടില്‍ മരംമുറി കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. കേസ് സിബിഐക്ക് കൈമാറേണ്ടതില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസുകളിലെ അന്വേഷണം ഫലപ്രദമല്ലെന്ന് ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ കോടതിയില്‍ പരാതിപ്പെടാന്‍ അവസരമുണ്ടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതിനുള്ള മാര്‍ഗരേഖയും കോടതി പുറപ്പെടുവിച്ചു.

 

Top