മുട്ടില്‍ മരംമുറിക്കേസ് പ്രതികളെ റിമാന്‍ഡ് ചെയ്തു

സുല്‍ത്താന്‍ ബത്തേരി: മുട്ടില്‍ മരംമുറി കേസ് പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി. മാതാവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുഖ്യപ്രതികളെ അല്‍പ സമയത്തിനകം വാഴവറ്റയിലെ വീട്ടിലെത്തിക്കും.

അതേസമയം, സംസ്‌കാര ചടങ്ങില്‍ പൊലീസ് പാടില്ലെന്നു പ്രതികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് അംഗീകരിക്കാനാകില്ലെന്ന് ജഡ്ജി അറിയിച്ചതോടെ പ്രതികള്‍ കോടതിയില്‍ വച്ച് പൊലീസിനോടു കയര്‍ത്തു. തുടര്‍ന്ന് ബലം പ്രയോഗിച്ച് പ്രതികളെ ജീപ്പില്‍ കയറ്റിക്കൊണ്ടുപോയി.

 

Top