പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ പിടിച്ചുപറിക്കേസിലെ പ്രതിയുടെ ശ്രമം

കോഴിക്കോട്: പിടിച്ചുപറിക്കേസിലെ പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ചു. കുന്ദമംഗലം സ്വദേശി ടിങ്കുവെന്ന ഷിജുവാണ് പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചത്. പ്രതി സ്വയം കുത്തി പരുക്കേല്പിച്ചു. ആക്രമണത്തില്‍ പൊലീസുകാര്‍ക്കും പരുക്കേറ്റു.

പിടികിട്ടാപ്പുള്ളിയാണ് ഷിജു. വിവിധ ജില്ലകളില്‍, പല കേസുകളില്‍ പ്രതിയാണ് ഇയാള്‍. ഇയാളെ പിടികൂടാന്‍ ശ്രമിച്ച ആറംഗ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ഇയാള്‍ ആക്രമണം നടത്തിയത്. ഇതില്‍ ഒരു പൊലീസുകാരന്റെ കാലിന് ഗുരുതര പരുക്കേറ്റു.

ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാനാണ് പ്രതിയും കൂട്ടാളികളും ശ്രമിച്ചത്. റോഡിന്റെ നടുക്ക് വാഹനം നിര്‍ത്തിയിട്ട് അതിനു മുകളില്‍ കയറിനിന്ന് ഇയാള്‍ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തു. പിന്നീട് പൊലീസ് ഇയാളെ കൂട്ടം ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനും പരുക്കേറ്റത്.

 

 

Top