ആലപ്പുഴയില്‍ രണ്ടിടങ്ങളില്‍ പൊലീസിനു നേരെ പ്രതികളുടെ ആക്രമണം

ആലപ്പുഴ: ആലപ്പുഴയില്‍ രണ്ടിടങ്ങളില്‍ പൊലീസുകാര്‍ക്ക് നേരെ പ്രതികളുടെ ആക്രമണം. സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന്‍ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പൊലീസുകാരന്‍ വിജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. വെട്ടുകേസിലെ പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് സൗത്ത് സ്റ്റേഷനിലെ പൊലീസുകാരന് വെട്ടേറ്റത്. പ്രതി ഒളിവില്‍ പോയി.

കോടംതുരുത്തില്‍ രണ്ടു പേര്‍ തമ്മിലുള്ള അടിപിടി പരിഹരിക്കുന്നതിനിടെയാണ് വിജേഷിന് കുത്തേറ്റത്. ഒരാളെ ആലപ്പുഴ മെഡിക്കല്‍ കോളേജിലും മറ്റൊരാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Top