പീഡനക്കേസ് പ്രതിയെയും ഇരയെയും റോഡിലൂടെ നടത്തിച്ച പ്രതികൾ പിടിയിൽ

ഭോപ്പാല്‍: മധ്യപ്രദേശില്‍ 16കാരിയെ 23കാരന്‍ പീഡിപ്പിച്ചു. മധ്യപ്രദേശിലെ അലിരാജ്പൂരില്‍ ഞായറാഴ്ചയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഗ്രാമീണര്‍ പെണ്‍കുട്ടിയേയും പ്രതിയേയും ഗ്രാമത്തിലൂടെ പരസ്യമായി നടത്തുകയും ‘ഭാരത് മാതാ കി ജയ്’ എന്ന മുദ്രാവാക്യം മുഴക്കി ഇരുവരെയും മര്‍ദിക്കുകയും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തില്‍ അഞ്ച് പ്രദേശവാസികളെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസെത്തിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവത്തില്‍ 23കാരനെതിരെയും ഗ്രാമീണര്‍ക്കെതിരെയും പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍ കേസ് നല്‍കിയതായി പൊലീസ് സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍(എസ്ഡിഒപി) ദിലീപ് സിംഗ് ബില്‍വാള്‍ പറഞ്ഞു. പ്രതി വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണെന്ന് പൊലീസ് പറഞ്ഞു.

 

Top