പീഢന കേസിലെ പ്രതി തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട്: പേരാമ്പ്രയില്‍ 10 വയസ്സ്‌കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയൂര്‍ സ്വദേശി വേലായുധനെയാണ് ഇന്ന് വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഇന്നലെയാണ് 10 വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ പേരാമ്പ്ര സ്‌റ്റേഷനില്‍ ബന്ധുക്കള്‍ പരാതി നല്‍കിയത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയിരുന്നു.

പുതുതായി നിര്‍മ്മിക്കുന്ന വീടിന്റെ പണിക്ക് പോയ വീട്ടിലെ പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. കുട്ടി കുതറി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് പൊലീസ് കേസ് എടുത്ത അന്വേഷണം ആരംഭിച്ചിരിക്കുകയായിരുന്നു. കേസ് രജിസ്റ്റര്‍ ചെയതത് അറിഞ്ഞ് ഒളിവില്‍ പോയ ഇയാളെ തൂങ്ങി മരിച്ചനിലയിലാണ് കണ്ടതെന്ന് അയാല്‍വാസികള്‍ പറഞ്ഞു. പേരാമ്പ്ര എസ് ഐ സുരേഷ് ചാലിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോട്ട നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് അറിയിച്ചു.

Top