റിമാന്‍ഡിലുള്ള പോക്‌സോ കേസ് പ്രതി തൂങ്ങിമരിച്ചു

കൊല്ലം: കൊല്ലത്ത് പോക്സോ കേസ് പ്രതി റിമാന്‍ഡില്‍ കഴിയവേ തൂങ്ങിമരിച്ചു. പത്തു വയസുകാരിയായ മകളെ പീഡിപ്പിച്ച അഞ്ചല്‍ സ്വദേശിയാണ് ആത്മഹത്യ ചെയ്തത്. കൊല്ലം ഡോക്ടര്‍ നായേഴ്സ് ഹോസ്പിറ്റലിലെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തില്‍ കഴിയവെയായിരുന്നു ആത്മഹത്യ ചെയ്തത്.

ഭാര്യ ജോലിക്ക് പോകുന്ന സമയങ്ങളില്‍ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിലായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. പീഡനം സഹിക്കാതെ കുട്ടി അമ്മയോട് പരാതി പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്. പിന്നാലെ ഇയാള്‍ ഒളിവില്‍ പോയെങ്കിലും അഭിഭാഷകനോടൊപ്പം സ്റ്റേഷനില്‍ ഹാജരായിരുന്നു.

Top