പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നഗ്നച്ചിത്രങ്ങൾ കൈക്കലാക്കിയ സംഭവം, പ്രതിക്ക് ജാമ്യം ഇല്ല

ഞ്ചേരി: പതിനാറുകാരിയുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം സ്ഥാപിക്കുകയും നഗ്നഫോട്ടോ അയച്ചുതന്നാല്‍ പണം നല്‍കാമെന്ന് വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന ഇരുപതുകാരന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷല്‍ കോടതി തള്ളി.

പൊന്നാനി ടി ബി ഹോസ്പിറ്റലിനു സമീപം മാറാപ്പിന്റെ വീട്ടില്‍ ജാബിറിന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് പെണ്‍കുട്ടിയെ വിളിച്ചു വരുത്തിയ പ്രതി മലപ്പുറം-കുറ്റിപ്പുറം റൂട്ടിലെ ബസ്സില്‍ കയറ്റുകയും ബസ്സില്‍ വെച്ച് മാനഹാനി വരുത്തിയെന്നും പരാതിയുണ്ട്.

Top