എട്ടോളം വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസിലെ പ്രതി പിടിയില്‍

മാള: എട്ടോളം വധശ്രമം ഉള്‍പ്പെടെ ഒട്ടേറെ ക്രിമിനല്‍ കേസില്‍ പ്രതിയായിട്ടുള്ള യുവാവ് കാപ്പ നിയമപ്രകാരം മാളയില്‍ അറസ്റ്റിലായി. കുരുവിലശേരി വടാശേപി പ്രമോദാണ് (28) അറസ്റ്റിലായത്. 2013 മുതല്‍ വിവിധ സ്റ്റേഷനുകളിലായി എട്ടോളം വധശ്രമ കേസുകളില്‍ ഇയാള്‍ പ്രതിയാണ്. മോഷണം, പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കല്‍, പീഡനം, ചന്ദനം മോഷണം എന്നീ കേസുകളിലും പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

ഒളിവില്‍പ്പോയ ഇയാളെ രഹസ്യ വിവരം ലഭിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. മാള ഇന്‍സ്‌പെക്ടര്‍ ഷോജോ വര്‍ഗീസിന്റെ നേതൃത്വത്തില്‍ എസ്‌ഐ രാജേഷ് ആയോടന്‍, എഎസ്‌ഐ ദിനേശന്‍, സ്‌പെഷല്‍ ബ്രാഞ്ച് എഎസ്‌ഐ ഒ.എച്ച്. ബിജു, സീനിയര്‍ സിപിഒ മാരായ ബിജു കട്ടപ്പുറം, മിഥുന്‍ ആര്‍. കൃഷ്ണ, സിപിഒമാരായ സലേഷ്, വിമല്‍, സുജിത്ത് എന്നിവര്‍ കൂടിയാണ് പ്രമോദിനെ പിടികൂടിയത്.

 

Top