കോടതിയില്‍ വ്യാജ രേഖ സമർപ്പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കോഴിക്കോട്: കോടതിയില്‍ വ്യാജ രേഖ സമർപ്പിച്ച കേസിലെ പ്രതി അറസ്റ്റിലായി. കോഴിക്കോട് തിരുവന്നൂര്‍ നട, തയ്യില്‍ വീട്ടിൽ ഹിൽതാസ്. പി.ടി (38) ആണ് അറസ്റ്റിലായത്. 2021 ഫെബ്രുവരി 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മുക്കുപണ്ടം പണയം വെച്ച കേസില്‍ നടക്കാവ് പൊലീസ് ഹിൽതാസിനെതിരെ കേസെടുത്തിരുന്നു.

വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ് വരുന്ന പ്രതിയെ കരിപ്പൂര്‍ എയർ പോർട്ട്  ജം​ഗ്ഷന് അടുത്ത് വെച്ചാണ് പിടികൂടിയത്. മുക്കുപണ്ടം പണയം വെച്ചതിനും മറ്റുമായി വിവിധ പൊലീസ് സ്റ്റേഷനുകളിലായി 38 ഓളം കേസുകള്‍ പ്രതിക്കെതിരെയുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ്‌ ചെയ്തു.

Top