പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍

ഇടുക്കി: ബൈസണ്‍വാലി ഇരുപതേക്കറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. ബൈസണ്‍വാലി മുത്തന്‍മുടി സ്വദേശി തങ്കം തങ്കരാജ് ആണ് പൊലീസ് പിടിയിലായത്.

കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ചിനാണ് സംഭവം നടന്നത്. ബൈസണ്‍വാലി ഇരുപതേക്കറിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് കടന്ന് ചെന്ന പ്രതി പെണ്‍കുട്ടിയെ കയറിപിടിക്കുകയും പെണ്‍കുട്ടി ഇയാളുടെ കൈയില്‍ കടിച്ചതിനു ശേഷം ഓടി അയല്‍വീട്ടില്‍ അഭയം തേടുകയും ചെയ്തു.

അതേ ദിവസം തന്നെ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാജാക്കാട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പൊലീസ് എത്തുന്നതിന് മുമ്പുതന്നെ ഇയാള്‍ തമിഴ്നാട്ടിലേക്ക് കടന്നു.

പ്രതിയെ പിടികൂടാന്‍ കഴിയാത്തത് പൊലീസിന്റെ അനാസ്ഥയാണെന്ന ആരോപണവുമായി പ്രദേശവാസികള്‍ രംഗത്ത് എത്തിയിരുന്നു. പോക്സോ പ്രകാരം കേസ് എടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Top