കെ രാധാകൃഷ്ണനെ ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റില്‍

തിരുവനന്തപുരം: പട്ടികജാതി – പട്ടിക വര്‍ഗ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണനെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിലായി. തിരുവനന്തപുരം കാച്ചാണി സ്വദേശി അഭിജിത്തിനെയാണ് കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

മന്ത്രിയുടെ ഓഫിസിലെ ലാന്‍ഡ് ഫോണില്‍ വിളിച്ചാണ് അഭിജിത്ത് ഭീഷണിപ്പെടുത്തിയത്. പട്ടികജാതി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഭീഷണി. സംഭവത്തില്‍ കഴിഞ്ഞ ദിവസം മന്ത്രി കെ രാധാകൃഷ്ണന്‍ പൊലീസിന് പരാതി നല്‍കിയിരുന്നു

 

Top