ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ബുദ്ധിമാന്ദ്യമുള്ള ദളിത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ പിടിയില്‍. തട്ടത്തുമല മറവക്കുഴി ശാസ്താംപൊയ്ക സജീന മന്‍സിലില്‍ നുജൂം (49) ആണ് പിടിയിലായത്. യുവതിയുടെ അമ്മ നല്‍കിയ പരാതിയെ തുടര്‍ന്ന് കിളിമാനൂര്‍ പൊലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു.

രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത ദിവസങ്ങളില്‍ പ്രതി യുവതിയുടെ വീടിന് സമീപമെത്തുകയും യുവതിയെ മൊബൈല്‍ കാട്ടി പ്രലോഭിപ്പിച്ച് സമീപത്തെ റബ്ബര്‍ തോട്ടത്തില്‍ എത്തിച്ച് പീഡിപ്പിക്കുന്നതും പതിവായിരുന്നു.

ഈ മാസം 17ന് യുവതി തന്നെ രക്ഷിതാക്കള്‍ക്ക് പ്രതിയെ കാണിച്ചു കൊടുത്തു. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. പ്രതിയെ ആറ്റിങ്ങല്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

 

Top