നിര്‍മല സീതാരാമന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് എന്‍. മാറ്റിസുമായി കൂടിക്കാഴ്ച നടത്തും

വാഷിംഗ്ടണ്‍: പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് എന്‍. മാറ്റിസുമായി പെന്റഗണില്‍ കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ചയാണ് കൂടിക്കാഴ്ച നടത്തുന്നത്.

അഞ്ച് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി സീതാരാമന്‍ ഞായറാഴ്ച യുഎസില്‍ എത്തിയിരുന്നു. പ്രതിരോധമന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

Top