ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പിച്ച്; അഴ്സണല്‍ എഫ്.എ കപ്പ് സെമിയില്‍

ക്വാര്‍ട്ടറില്‍ ഷെഫീല്‍ഡ് യുണൈറ്റഡിനെ 2-1ന് തോല്‍പിച്ച് ഡാനി സെബാലോസ് സെഞ്ചുറി ടൈമില്‍ നേടിയ ഗോളില്‍ അഴ്സണല്‍ എഫ്.എ കപ്പ് സെമിയില്‍. നികോളസ് പെപെ അഴ്സണലിന്റെ ആദ്യ ഗോള്‍ നേടിയപ്പോള്‍ ഡേവിഡ് മക്ഗോള്‍ഡ്റിക്കിലൂടെയായിരുന്നു ഷെഫീല്‍ഡ് യുണൈറ്റഡ് ഒരുഗോള്‍ തിരിച്ചടിച്ചത്.

87ാം മിനുറ്റില്‍ ഡേവിഡ് മക്ഗോള്‍ഡ്റിക്ക് അഴ്സണല്‍ വലയില്‍ പന്തെത്തിച്ചപ്പോള്‍ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ നാല് മിനുറ്റിന് ശേഷം അര്‍ട്ടേറ്റയുടെ പ്രതീക്ഷയായ യുവതാരങ്ങള്‍ ഇഞ്ചുറി ടൈമില്‍ കളി തീര്‍ത്തു. കൗണ്ടര്‍ അറ്റാക്കിനൊടുവില്‍ സെബല്ലാസാണ് ഷെഫീല്‍ഡ് വലയില്‍ പന്തെത്തിച്ചത്.നേരത്തെ 25ാം മിനുറ്റില്‍ നേടിയ പെനല്‍റ്റി ഗോളാക്കിയാണ് അഴ്സണലിനെ പെപെ മുന്നിലെത്തിച്ചത്.

Top