സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി; ടൊവിനോ തോമസിന്റെ പരാതിയില്‍ അന്വേഷണം

കൊച്ചി: നടന്‍ ടൊവിനോ തോമസിന്റെ പരാതിയില്‍ എറണാകുളം പനങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. സമൂഹ മാധ്യമങ്ങളിലൂടെ തന്നെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണം. പരാതിക്കൊപ്പം തെളിവായി ഇന്‍സ്റ്റഗ്രാം ലിങ്കും സമര്‍പ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് ഇന്‍സ്റ്റഗ്രാമിലൂടെ അപകീര്‍ത്തിപ്പെടുത്തിയതായി ടൊവിനോ തോമസ്, സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. കമ്മീഷണര്‍ക്ക് കൊടുത്ത പരാതി പനങ്ങാട് പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

Top