സ്റ്റാലിനും കരുണാധിനിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം; യുട്യൂബര്‍ക്ക് ജാമ്യം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിക്കുമെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത് അറസ്റ്റിലായ യുട്യൂബര്‍ക്ക് ജാമ്യം. യുട്യൂബറായ സട്ടൈ ദുരൈമുരുകനാണ് മദ്രാസ് ഹൈകോടതി മധുര ബെഞ്ച് ജാമ്യം അനുവദിച്ചത്.

മുന്‍കാലങ്ങളിലും ദുരൈമുരുകന്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും കഴിഞ്ഞ ആഗസ്റ്റില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നതായും അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. എങ്കിലും കഴിഞ്ഞ ഒക്‌ടോബറില്‍ കന്യാകുമാരിയില്‍ നടന്ന യോഗത്തിലും യുട്യൂബിലും ദുരൈമുരുകന്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയാതായും അദ്ദേഹം പറഞ്ഞു.

എന്നാല്‍, ദുരൈമുരുകന്റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജസ്റ്റിസ് കെ. മുരളി ശങ്കര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. രണ്ടു കേസുകളിലുമായി 250,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കെട്ടിവെക്കുകയും വേണം.

 

Top