പ്രധാനമന്ത്രിക്കെതിരെ അപകീര്‍ത്തി പരാമര്‍ശം;  വയോധികനെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയതിന് വയോധികനെ അറസ്റ്റ് ചെയ്ത് ഉത്തര്‍പ്രദേശ് പൊലീസ്. യൂട്യൂബ് ചാനലിലൂടെ മോദിയെ വിമര്‍ശിച്ചതിന് മന്‍മോഹന്‍ മിശ്രയെന്ന വ്യക്തിയേയാണ് ചെന്നൈയില്‍ പോയി പൊലീസ് പിടികൂടിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേന്ദ്ര സര്‍ക്കാരിനെതിരെ നിരന്തരം വീഡിയോകള്‍ ചെയ്ത് യൂട്യൂബില്‍ പങ്കുവെച്ചിരുന്നു മന്‍മോഹന്‍ മിശ്ര. കോവിഡ് രണ്ടാം തരംഗം കൈകാര്യം ചെയ്തതില്‍ ബി.ജെ.പിയെയും സര്‍ക്കാരിനെയും വിമര്‍ശിച്ച് നേരത്തെ ഇയാള്‍ വീഡിയോ പങ്കുവെച്ചിരുന്നു. ആരോഗ്യപ്രതിസന്ധി നേരിടുന്നതില്‍ പരാജയപ്പെട്ട മോദി സ്ഥാനമൊഴിയണമെന്നും മിശ്ര പറയുകയുണ്ടായി. വീഡിയോ പ്രചരിച്ചതോടെ ഉത്തര്‍പ്രദേശിലെ ഏതാനും ചിലരുടെ പരാതിയില്‍ പൊലീസ് കേസ് എടുക്കുകയായിരുന്നു. എന്ത് വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് വ്യക്തമല്ല.

ഉത്തര്‍പ്രദേശിലെ ജൗന്‍പൂര്‍ സ്വദേശിയായ മന്‍മോഹന്‍ മിശ്ര 35 വര്‍ഷമായി ചൈന്നെയിലാണ് താമസം. യു.പി പൊലീസ് ചെന്നൈയില്‍ എത്തിയാണ് മന്‍മോഹന്‍ മിശ്രയെ അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ പരിശോധനക്ക് ശേഷം ഇദ്ദേഹത്തെ യു.പിയിലേക്ക് കൊണ്ടുപോയി.

 

Top